Friday, January 18, 2013

നിലാവ്: ഋതുക്കളിലൂടെ.....

                                                    നിലാവ്: ഋതുക്കളിലൂടെ.....


                                                                വെളുത്ത കടലാസ് തുടിക്കുന്നു, മാധുര്യമേറുന്നൊരു  ശബ്ദ ശകലത്താല്‍ ഭൂവില്‍ പിറക്കുന്നൊരു സൃഷ്ടിയെക്കാണാന്‍.മൊബൈല്‍ ഫോണിന്‍റെയൊരു തലയ്ക്കല്‍  ലേഖികയും മറു തലയ്ക്കല്‍ഒരു സുഹൃത്തും   പങ്കു വെക്കുന്നു,പല ആശയങ്ങള്‍.  അവയെ തട്ടിക്കൂട്ടിയൊരു   സാഹിത്ത്യ ശകലത്തിന്‍ പിറവി. പതിവില്‍ നിന്നും വിഭിന്നമായ രൂപമായിരിക്കണം അതിലെ ആശയാവതരണത്തിന്; തീര്‍ത്തും ആധികാരികത  വിട്ടൊഴിഞ്ഞ  പ്രമേയമാവണമത്; മറു തലയ്ക്കല്‍ നിന്നുമെത്തിയ നിര്‍ദേശം.നിസ്സംശയം ലേഖിക മറുതലയ്ക്കല്‍ നിന്ന് ബഹളം വെക്കുന്നയാളെപ്പിടിച്ച്‌ കഥയിലെ സൂപ്പര്‍ സ്റ്റാര്‍ആക്കി മാറ്റി.അതാവുമ്പോള്‍ ആധികാരികതയുടെ  സ്വരത്തെ തീര്‍ത്തും പിഴിതെടുക്കല്ലോ.നിമിഷങ്ങള്‍ക്കുള്ളില്‍ ലേഖികയുടെ   മൊബൈലില്‍ മിന്നിമറിഞ്ഞ  സന്ദേശത്തില്‍ കഥാനായകന്‍റെ  ഉജ്വല സ്വീകരണം,തിരഞ്ഞെടുത്ത ആശയത്തിന്‍ തലയെടുപ്പിന്!
                                                               നമ്മുടെ കഥാനായകന്‍ വെറും ഇരുപത്തിമൂന്നുകാരന്‍. വെട്ടിജ്ജ്വളിക്കുന്ന യുവത്ത്വത്തിന്‍ പ്രതീകം.കണ്ണുകളില്‍ ഇടയ്ക്കിടെ മിന്നിമറിയുന്ന നക്ഷത്ത്രങ്ങളെക്കാണാം.യുവത്ത്വത്തിന്‍ ചുറുചുറുക്ക്;അവയെ ഉപമിക്കാം,പടക്കുതിരകളോട്.
                                                                       ഒരു മെയ് മാസപ്പുലരിയില്‍ മലബാര്‍ മണ്ണിലിടം പിടിച്ച കഥാനായകന്‍റെ വളര്‍ച്ചയ്ക്ക് കാറ്റിന്‍റെ വേഗതയായിരുന്നു. അവന്ടെ ഹൃദയത്തിന്‍ തുടിപ്പ് പ്രകൃതിക്ക് ഹൃദ്യമായിരുന്നു.കഥയിലേക്ക്‌ പ്രവേശിക്കാന്‍ അവനൊരു ഐഡന്‍ഡിടി വേണം.അതിനായൊരു നാമനിര്‍ദേശം, ലേഖികയുടെ വക; വെള്ളിനക്ഷത്രം!! ഇരുളിലലയുന്ന ഹൃദയങ്ങള്‍ക്കൊരു തിരിനാളമായി വര്ത്തിക്കട്ടെ.
                                                                      വെള്ളിനക്ഷത്രത്തിന്‍ പ്രഭാവം മറ്റു നക്ഷത്രങ്ങളുടെ ശോഭയ്ക്ക് മാറ്റുരയ്ക്കുന്നു.ജന്മംകൊണ്ട് സൂര്യതേജസ്സുള്ള ഈ നക്ഷത്രബാല്യം നിരമാര്‍ന്നതാണ്.ഇടയ്ക്കിടെയോളിമിന്നിക്കൊണ്ട് നീലാകാശത്തെയേറെ മനോഹരിയാക്കി.  ഋതുഭേതങ്ങള്‍ക്കിടയില്‍ കൊച്ചു താരകമൊരു ചുട്ടു പഴുത്ത വെള്ളിനക്ഷത്രമായി മാറി.
                                                        വെള്ളിനക്ഷത്രത്തിന്‍ വിദ്യകാലം വിശേഷപ്രതമാണ്.മാനത്ത് മിന്നിത്തെളിയാന്‍ പഠിച്ചതുമുതല്‍ പ്രകാശത്തിന്‍റെ വിവിധ മുഖങ്ങള്‍ കാണിക്കാനും നിരമാര്‍ന്നൊരു നിശയെപ്രദാനം ചെയ്യാനും പഠിച്ച നാളുകളില്‍ അനുഭവങ്ങള്‍ ഏറെ.സൂര്യചന്ദ്രന്മാര്‍ക്കും മറ്റു താരകങ്ങല്‍ക്കുമിടയില്‍ ഒളിമിന്നിക്കൊണ്ട് ഭൂമിയിലേക്ക്‌ വെളിച്ചം വാരിവിതറിക്കൊടുക്കുന്ന  ഈ ക്ഷീരപഥത്തിന്‍റെ ശോഭയ്ക്ക് ആയുസ്സ് നാമമാത്രം. കാലത്തിനു വിഭിന്നമായുണ്ടായ സൂര്യാസ്തമയം ക്ഷീരപഥത്തിന്‍  ശോഭയ്ക്ക് വുഭംഗം സൃഷ്ടിച്ചു.മഴമേഘ ങ്ങലാല്‍ കാര്‍ന്നു തിന്നപ്പെട്ട വെള്ളിനക്ഷത്രം. പെയ്തൊഴിഞ്ഞ മഴയില്‍ സൂര്യപ്രഭയോലിച്ചുപോയി.നേരിയ ശോഭയില്‍ പ്രകാശിക്കുന്ന ചന്ദ്രന്‍,ചുറ്റിലും ചില നക്ഷത്രങ്ങളും!
                                                            കാലാന്തരേ വെള്ളിനക്ഷത്രത്തിന്‍ മധുരസ്മ്രുതിയിലേ ക്കൊരു കൌമാരം.ഇളം മഞ്ഞില്‍ തളിരിലകള്‍ കാറ്റിലുലയുമ്പോള്‍ മാനത്തിരുന്ന് ഭൂമിയിലെ സുന്ദര സൂനങ്ങളെ ഇക്കിളിപ്പെടുത്തുന്നൊരു ദൃശ്യാനുഭവം.വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ ചെടികളെ കാണുമ്പോള്‍ നക്ഷത്രത്തിനുണ്ടായ മ്ലാനത മാനത്തെ കറുപ്പിച്ചു. വെള്ളിനക്ഷത്രമൊരു മഞ്ഞുകാലത്തിനായ് കൊതിക്കുന്നു.തുഷാര കണങ്ങള്‍ നിറഞ്ഞ പ്രകൃതിയിലെയൊരു  കുഞ്ഞു പൂവിനോടൊരു ലാളന! മഞ്ഞു മാറി;മഴ പെയ്തു. ഇരുണ്ടുകൂടിയ മാനം പെയ്തു തോര്‍ന്നത്തോടെ നക്ഷത്രം വീണ്ടും ശോഭിക്കാന്‍ പഠിച്ചു.
                                                                വെള്ളിനക്ഷത്രത്തിന്‍  കുതിപ്പ് വിദ്യാകാലത്തെ മറന്ന് വിനോദത്തിലേക്ക് നുഴഞ്ഞു കയറി.ആകാശ നീലിമയെയൊന്നലങ്കരിക്കാനൊരു വസന്തം.ഭൂമിയേറെ സുന്ദരിയായി പൂത്തുലയുന്ന വസന്തത്തില്‍ വെള്ളിനക്ഷത്രമൊരു സംവിധായകനായി വേഷമണിയുന്നു.മഴവില്ലിന്‍ എഴാഴകിനെയും,പീലി നിവര്‍ത്തിയാടുന്ന മയിലിനെയും,പൂര്‍ണ ചന്ദ്രന്‍റെ ശോഭയെയും ക്യമരക്കണ്ണ്‍കളിലേക്ക് ഒപ്പിയെടുത്ത്പ്രകൃതിക്ക് സമ്മാനിക്കുന്നു.നക്ഷത്രമിപ്പോള്‍ തീവ്രമായി ജ്വലിക്കുന്നു.ആ ജ്വലനത്തിന്‍ അപക്വതയിലൊരു നൊസ്റ്റാല്‍ജിയ;ഇളം കാറ്റിനോട്! ഇളം കാറ്റിന് ഇഴഞ്ഞു നീങ്ങാന്‍ വെള്ളിവെളിച്ചം വാരി വിതറിക്കൊണ്ട് കുഞ്ഞുനക്ഷത്രം.നിലാവിന്‍ ശോഭയില്‍ ഇളം തെന്നല്‍ നക്ഷത്രത്തെ തഴുകുന്നു. ഇവരുടെയനുരാഗം പ്രകൃതിയെ കുളിരണിയിക്കുന്നു. ഋതു ഭേതങ്ങലാല്‍ ഏറുന്ന അന്തരീക്ഷ താപത്തില്‍ നക്ഷത്രത്തിനു തിരിച്ചരിവാകുന്നു,മന്ദമാരുതനൊരിക്കല്‍ കൊടുങ്കാറ്റായി ആര്ത്തുലയും. പ്രകൃതിയിലെ ദൃശ്യമനോഹാരിതയ്ക്കും പൂര്‍ണ്ണ ചന്ദ്രന്ടെ പ്രഭാവത്തിനും മങ്ങലേല്‍പ്പിക്കുന്ന കൊടുങ്കാറ്റിനെ നേരിടാന്‍ വെള്ളിനക്ഷത്രത്തിനു കഴുയില്ല.കാറ്റിന്‍റെ ദിശയില്‍ നക്ഷത്രമിപ്പോള്‍ ശോഭിക്കാറില്ല.ഇളം തെന്നലിനു വഴികാട്ടിയവാന്‍ വെള്ളി നക്ഷത്രമിന്നില്ല!
                                                                 വസന്തം വിട്ടുമാറി; ഹേമന്തത്തിന്‍റെയാകമാനം.ഇടുങ്ങിയ ജീവിത ശകലത്തില്‍ വെള്ളിനക്ഷത്രംയവ്വനത്തിലേക്ക്. വിജ്ഞാനം,വിനോദം,ഉദ്യോഗം;വിവിധ മേഖലകള്‍ രുചിച്ചറിയുന്നു.  കാലത്തിന്‍റെ  വേഗതയില്‍ കത്തിജ്വലിക്കുന്ന സ്വഭാവം. പിടയ്ക്കുന്ന ഹൃദയവുമായി വെള്ളിനക്ഷത്രംതേടിയിറങ്ങുന്നു,മറ്റൊരു കുഞ്ഞു നക്ഷത്രത്തെ! ഉടനീളമൊപ്പം പ്രകാശിക്കാന്‍!!
                                                            ഒരു മഴയില്‍ എവിടെയോ തെളിഞ്ഞൊരാലിപ്പഴം.കൊതിയോടെയതിനെ എടുത്തോമാനിക്കാന്‍  വെള്ളിനക്ഷത്രത്തിന്‍ മനമിരമ്പുന്നു.ആലിപ്പഴത്തിന്‍ ദിശയിലേക്ക് വെളിച്ചം വിതറിയ വെള്ളിനക്ഷത്രത്തിന്‍റെ ഉള്‍ക്കാമ്പറിയുന്നു;ആലിപ്പഴം മിഥ്യയാണ്‌. എന്നാലവയിലെ സത്യം മഴയാണ്.ഒരു മഴയെനിക്കായ്‌ പെയ്തൊഴിയണം.ഇരുണ്ട മാനം വെളുക്കണം.ഒരു മഞ്ഞുകാലം ജനിക്കണം.തുഷാരകണങ്ങള്‍ കാറ്റിലാടിയെന്നിലേക്കെത്തനം.നിറഞ്ഞു ശോഭിക്കും;നിറസന്ധ്യകളില്‍ നീലാകാശത്ത്‌ വെട്ടിത്തിളങ്ങുന്ന വെള്ളിനക്ഷത്രമായി!!!


സ്വന്തം  ലേഖകന്‍

Friday, January 4, 2013

ഒരു ഡിസംബര്‍ മഞ്ഞുകാലത്ത്.........

ഒരു ഡിസംബര്‍ മഞ്ഞുകാലത്ത്.........

           ഒരു ഡിസംബര്‍ മഞ്ഞുകാലത്ത് ,വയസിന്റെ ചപല്യംകൊണ്ട് തോനിയോരിഷ്ടം .വേനലില്‍ ആ ഇഷ്ടം മനസ്സിനെ വിങ്ങല്‍ കൊള്ളിച്ചു .ഒരു മഴ കാലത്തിനായി കൊതിച്ചു ഞാന്‍ .ആ  കോരിച്ചൊരിയുന്ന മഴയത്ത് ഒരു കുടകീഴില്‍ ,നെജോട് ചേര്‍ത്ത് നടക്കാന്‍ ഞാന്‍ കൊതിച്ചു .പക്വത ഇല്ലായിമ ,അല്ലാതെന്തു പറയാനാ .....,വീണ്ടുമൊരു മഞ്ഞു കാലമെത്തിയപോള്‍ ഞാന്‍ മനസിലാകി ,എല്ലാം മിത്യയായിരുനു .ലോകം എന്നേക്കാള്‍ ഒരുപാടു മുന്നിലാണെന്ന് .പിന്നീട് അങ്ങോട്ട് എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നു .കുട്ടുകാരി എന്ന വികാരം മാത്രം .ഒരുപാടു തമാശകള്‍ ഞാന്‍ അവളോട്‌ പറഞ്ഞു ,എന്നെ അവള്‍ പതുകെ  അറിയാന്‍ തുടങ്ങി .ഞാന്‍  പറയാതെ തന്നെ എന്റെ വികാരങ്ങള്‍ വിചാരങ്ങള്‍ മനസിലാകാന്‍ തുടങ്ങി ഒരു നല്ല കുട്ടുകാരി എന്നാ നിലയില്‍ .ആ സന്ദര്‍ഭങ്ങളില്‍ ഞാന്‍ ,എന്റെ മനസ് കൈവിട്ടു പോയ നിമിഷങ്ങളില്‍ ,എന്തൊകെയോ പറഞ്ഞിരുന്നു അവളോട് ,പക്ഷെ എന്നുവരെ അവളെന്നോട് ദേഷ്യം പിടിച്ചിട്ടില്ല .എന്തുകൊണ്ടാണെന്നു ഞാന്‍  പലവട്ടം ചിന്തിച്ചു .എന്റെ മനസ് അതിനോരുതരം തന്നു .അവള്‍ പക്വത വച്ചിരികുന്നു എന്ന് .പിന്നീട് അങ്ങോട്ട് ഞാന്‍ എന്നെതനെ കണ്ട്രോള്‍ ചെയിതു .അവള്‍ക്ക് നല്ലൊരു കുട്ടുകാരന്‍ ആകാന്‍ ശ്രമിച്ചു ,അതില്‍ ഞാന്‍ തികച്ചും വിജയിച്ചു .എപ്പോള്‍ ഞങ്ങള്‍ Best Friends ആണ് .അവള്‍ക്ക് നല്ല ആലോചനകള്‍ വരാന്‍ തുടങ്ങി ,ഞാനും അതില്‍ സന്തോഷിച്ചു .ഒരു ദിവസം ഒരു ഫോണ്‍ call , ,ജയിലില്‍ കിടനവന്‍ എപ്പോഴും കുറ്റവാളി എന്ന  മലയാളികളുടെ ചിന്താഗതി ശരിയാണെന് വെക്കുന രിതിയില്‍ ഒരു  സംഭവം .എന്നെ ഏറെ അറിയുന്ന ഒരാള്‍,എനിക്കും അവള്കും വളരെ വേണ്ടപെട്ട ഒരു വ്യക്തി .എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് അതികം contact ഇല്ലാത്ത ഒരാള്‍ എന്നെ വിളിച്ചു ,പല പല വിശേഷങ്ങള്‍ ,ചിരികള്‍ തമാശകള്‍ ,വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു അവസാനം ഒരു ചോദ്യം .എന്റെ മനസിനെ അത് വല്ലാതെ വേദനിപിച്ചു ,എന്റെ വിഷമം അത് അവള്‍ അറിഞ്ഞാല്‍ ,അവളോട്‌ ആരെങ്കിലും ചോദിച്ചാല്‍ മുഗത് കാനികിലെങ്കിലും മനസുകൊണ്ട് അവള്‍ ഒരുപാടു വിഷമികും .ഞാന്‍ തിരുമാനിച്ചു ഞാന്‍ തന്നെ അവളെ വിളിച്ചു പറയണം എന്ന്  .ഞാന്‍ അവളെ വിളിച്ചു കാര്യം പറഞ്ഞപോള്‍ പതിവില്ലാത്ത രീതിയില്‍ അവളുടെ ശബ്ദം ഇടറി ,അവളുടെ മനസ് വേദനിച്ചു ,എന്നിട്ടും ...എന്നിട്ടും അവള്‍ക് എന്നോട് ഒരു ദേഷ്യവും ഇല്ല .ഞാന്‍ ആ വ്യക്തിയെ വിളിച്ചു .പറഞ്ഞു മനസിലാകി .ഞങള്‍ നല്ല Friends ആണെന്ന കാര്യം .എല്ലാവരുടെയും തെറ്റു താരന മാറി .ഇനി അവളെ കാതിരികുന്നത് സന്തോഷ പുര്‍ണമായ ഒരു വിവാഹ ജീവിതം ,ഞാനും കാത്തിരികുന്നു അവളുടെ സന്തോഷം നിറഞ്ഞ നാളുകള്‍ കാണാനായി .ഇനിയൊരു മഞ്ഞു കാലം വരാന്‍  ഞാന്‍ ആഗ്രഹികുന്നു ,പക്വതയാര്‍ന മനസോടുകുടി ,....എന്നെ അറിയാന്‍ ,മനസിലാകാന്‍ ,എനിക്ക് താലോളികാന്‍ മതില്‍ കേട്ടുകളിലാതെ ,സ്നേഹിക്കാന്‍ ,തെറ്റുകള്‍ കാട്ടിത്തരാന്‍ ,എന്റേതെന്നു പറയാന്‍ ഒരു കൊച്ചു സുന്ദരിയെ .വരുമെന്ന പ്രദീക്ഷയുമയി ,ആര്കൊവേണ്ടി ഞാന്‍ എഴുതിയ ഈ കുറിപ് അവസാനിപികുന്നു  .