Tuesday, April 29, 2014

Kakkayam Dam- AN UNTOUCHED BEAUTY- EVERGREEN FOREST AREA

     കുന്നിൻ ചെരുവിലുടെ 20 കിലോമീറ്റർ യാത്ര ചെയിതു വേണം  കക്കയം ഡാം സൈറ്റിൽ എത്താൻ , ചുരം കേരുന്നതിനിടെ ഞങ്ങൾ ഒരു വ്യൂ പൊയന്റിൽ നിർത്തി . മഞ്ഞു പാളികല്കിടയിളുടെ മല നിരകൾ ഒളിഞ്ഞുനോക്കുന്ന ആ കാഴ്ച്ച അതി മനോഹരമായിരുന്നു . താഴ്‌വരയിൽ ഭുമിയെ തണുപിച്ചു നിരത്തുന്ന നദി കാണാം .മുകളിൽ നിന്നും പച്ച പരവതാനി പോലെതോന്നുന്ന ആ മലയിൻ ചെരുവ് ആദി ഭീകരമാം കാടാണെന്നു തോന്നി .


  മലമുകളിൽ വണ്ടി പാർക്ക്‌ ചെയ്യാനുള്ള സൌകര്യമുണ്ട് . എന്നാൽ വനം വകുപിന്  " കുരങ്ങനുണ്ട് സുക്ഷിക്കണം " എന്നെഴുതി വെക്കാമായിരുന്നു . അവിടെ പാർക്ക് ചെയിത ഒരു activa scooterinte സീറ്റ്‌ കവർ കീറി കളയുന്ന തിരക്കിലായിരുന്നു കുരങ്ങന്മാർ . വണ്ടി പാർക്ക് ചെയിത് ഞങ്ങൾ ഡാം ലക്ഷ്യമാക്കി നടന്നു .

 മഴ കോളുണ്ടായിരുനത് കൊണ്ട്  ആകാശം കാണാൻ നല്ല രസമായിരുന്നു . ചീവീടിന്റെ ശബ്ദം ഞങ്ങളെ കുടുതൽ പ്രകൃതിയോട് അടുപിച്ചു . ഡാം കണ്ടപ്പോൾ എനിക്ക് വലിയ അതിശയോക്തിയൊന്നും തോന്നിയില്ല ,എപ്പോഴും കാണാറുള്ള പോലുള്ള ഒരു ഡാം . ഡാം സൈറ്റിൽ ഫോട്ടോ ഗ്രാഫി allowed അല്ല .അതുകൊണ്ട് മൊബൈലിനു വിശ്രമം നല്കികൊണ്ട് മുന്നോട് യാത്ര തുടങ്ങി .നിരാശയോടെ ഞങ്ങൾ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു . പോകുന്ന വഴി വളരെ വിജനമായിരുന്നു . കരിങ്ങല്ലുകൾ കൊണ്ടുണ്ടാകിയ നടപാത . ഇടയ്കിടെ കാടിനുള്ളിൽ നിന്നും പല ശബ്ദങ്ങളും കേൾകാം ,പേടികാനോന്നുമില്ലെന്നു മനസിനെ വിശ്വസിപിച്ചു മുന്നോട്ട് നടന്നു .



 മനസിനെ കുളിരനിയിപ്പികും വിതം ഒരു തണുത്ത കറ്റു വീശാൻ തുടങ്ങി ,ദുരെ നിന്നും വെള്ളചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നു. കാണാനുള്ള കൊതി കൊണ്ട് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തേക്ക്  ഓടി . ഒരായിരം അടി താഴേക്ക് നീണ്ടു കിടക്കുന്ന ഒരു കുഞ്ഞു വെള്ള ചാട്ടം ഞങ്ങൾ കണ്ടു . വളരെ ഭയാനകവും എന്നാൽ അതി മനോഹരമായതുമായ ഒരു കാഴ്ച . 

താഴ്‌വര കണ്‍കുളിർക്കെ കണ്ടു മടങ്ങുമ്പോൾ അവിടെത്തന്നെ 100 % ശുദ്ധമായ വെള്ളം കുടിക്കാൻ ഇടയായി .വനം വകുപ്പ് മലമുകളിൽ നിന്നും വരുന്ന ശുദ്ധമായ വെള്ളം ഒരു പൈപ്പ് വഴി എത്തിച്ചു തരുന്നുണ്ട് .ആ  തണുത്ത വെള്ളം കുടിച് ഞങ്ങൾ തിരിച്ചു യാത്ര തുടങ്ങി . 

നടക്കാൻ തുടങ്ങിയതും കറ്റും മഴയും .ജീവിതത്തിൽ ആദ്യമായി ഞാൻ ആലിപ്പഴം വിഴുന്നത് കണ്ടു . ആദ്യം ഒരു പേടിയുണ്ടയെങ്കിലും പിന്നീട് ആലിപ്പഴം ഞാൻ കൈയിൽ എടുത്ത് നോക്കി . 


എല്ലാം കണ്ട സംതൃപ്തിയിൽ ഞങ്ങൾ നാടിലേക്ക് യാത്ര തിരിച്ചു .  

Kakkayam Dam located in Kozhikode district of Kerala state. About 15 km – to reach dam location from Kakkayam Bus stop. Roads from Kakkayam bus stop to dam location damaged, thin, curvy through forest. There is a forest office at top . Need to get permission from them before going further. Camera not allowed near Dam area. There is a water fall named ‘orakkuzhi’ just after Dam. Elephants may be there near Dam location.
‘Kariyathan para’ is one of the beautiful location near to Kakkayam, well suited for out door shooting.
The best time to visit here is between November and April.

Getting there

Nearest railway station: Kozhikode, about 66 km
Nearest airport: Karipur International Airport, about 87 km

Location

Lattitude:11.554708, Longitude: 75.922966
Entry fee : 20/ head


No comments:

Post a Comment