Tuesday, May 27, 2014

നീ ....കൂടെ ഉണ്ടായിരുന്നെങ്കിൽ ......

        മൂവാറ്റുപുഴ ... കള്ള്  ഇഷ്ടപ്പെടുനവരുടെ  ഭാഷയിൽ പറഞ്ഞാൽ അകത്തും പുറത്തും വെള്ളത്തിൽ കുതിർന്ന് ആസ്വദിക്കാൻ പറ്റിയ സ്ഥലം . എന്നാൽ ഞാൻ കണ്ട മൂവാറ്റുപുഴയുടെ ഭംഗി ഇതിലൊന്നും ആയിരുന്നില്ല . ചീവീടിന്റെ ശബ്ദവും , ഇളം കാറ്റും , കുരുവി കുഞ്ഞുങ്ങളുടെ ശബ്ദവും നിറഞ്ഞതാണ്‌ ഞാൻ കണ്ട മൂവാറ്റുപുഴ . ഇതുമാത്രമല്ല കേട്ടോ അവിടുള്ളത് .എന്നാൽ എനിക്ക് ഇതൊക്കെയാണ് ഇഷ്ടമായത് .

                

 കുട്ടുകാരന്റെ അനിയത്തിടെ കല്യാണത്തിന് ആണ് മൂവാറ്റുപുഴയിൽ എത്തിയത് . സ്നേഹികനറിയാവുന്ന കുറേ പേരെ ഞാൻ അവിടെ കണ്ടു .
കൈയിൽ മൈലാഞ്ചി ഇടുന്ന ചടങ്ങ് നടനോണ്ടിരികുകയായിരുന്നു അവിടെ .

                

അറിയാമല്ലോ എല്ലാ കല്യാണ പന്തലിലും ഒരാൾ ഉണ്ടാകും, എല്ലാവരുടെയും ശ്രദ്ധ കൈകലാക്കികൊണ്ട്  ഒന്നും അറിയാത്ത പോലെ നടന്ന് എല്ലാം ആസ്വദിക്കുന്ന ഒരാൾ .അവിടെയും ഉണ്ടായിരുന്നു അങ്ങനൊരാൾ . ഇങ്ങനെ എല്ലാവരും ഒത്തുകുടുന്ന ഒരു വേളയിലായിരുന്നു എനിക്ക് എന്റെ ദെവുവിനെ കിട്ടിയതും .

അവന്റെ  വീടിനടുത്ത് കുടെയാണ് മൂവാറ്റു പുഴ ഒഴുകുന്നത് . ആ പുഴയിലേക്ക് പോകുന്ന വഴി അതി മനോഹരമാണ് . തണുപ്പ് കുപ്പായം അണിഞ്ഞു നിന്ന പ്രഭാതം , നനഞ്ഞു നിന്നിരുന്ന മതിലുകൾ , അതിൽ പുഞ്ചിരി തൂകി മഞ്ഞു തുള്ളികളിൽ  കുതിർന്നു നിന്ന പുല്ലുകൾ ,

                                     

സുര്യന്റെ വെളിച്ചം ചില്ലകൾക്കിടയിളുടെ താഴെക്ക് പതികുന്നുണ്ടായിരുന്നു . കാലത്ത് നല്ല തണുപ്പായിരുന്നു . ദേവുവുമായി  സംസാരിച്ചിട്ട് കുറച്ച് ദിവസമായി , അതുകൊണ്ടാണോ എന്നെനികരിയില്ല ആ ഇടവഴിയിലുടെ നടന്നപോൾ അവളായിരുന്നു മനസ് നിറയെ .

                   



പുഞ്ചിരി തന്ജും ചുണ്ടിലോരോമൽ ....
കൊഞ്ചൽ കുളിരേ ....
കനവിലോരോമൽ ..കുളിരേ ....

ഇന്നലെയോളം .. കേട്ടില്ല  ഞാനീ ...
പുന്തേൻ .... ചെന്ദ് .....

ഇവൾ...   എനിക്കെന്റെ പ്രിയങ്കരി ....ഒഹ്...
നെഞ്ചിൽ.... ഞാൻ ചേർക്കും.. പ്രിയങ്കരി ....

                        

പ്രകൃതിയോട് ചേർന്ന് നില്കുന്ന ഈ സ്ഥലത്തേക്ക് എനിയും ഞാൻ വരും, അന്ന് ആ വഴിത്താരയിലുടെ അവളുടെ കൈയും പിടിച്ച് ഞാൻ നടക്കും . 

No comments:

Post a Comment