മാതൃഭൂമി supplyment പേപ്പറിലെ ( November
3 2013 ) വാർത്ത ശരിക്കും വിഷമം തോന്നി...ഈ വരികൾ അരുണ്‍ ഷാൻബാഗിനും സ്ത്രീകൾക്കും സമർപ്പിക്കുന്നു
സ്ത്രീയേ നീ ശക്തയാകൂ
***********************************
കണ്ണുനീർ പൊഴിക്കും നിന്നിലെ ഹൃദയത്തെ
മകളായ് പിറന്ന നിന്നിലെ ബാല്യത്തെ
സ്നേഹം തുളുമ്പുന്ന നിന്നിലെ ഭാര്യയെ
വാത്സല്യമേകും നിന്നിലെ അമ്മയെ
ഇജ്ജന്മം കളങ്കമില്ലാതെയാക്കുവാൻ
സ്ത്രീയേ നീ ശക്തയാകൂ
........................................................
സുഹൃതമീജന്മം ദൈവത്തിൻ വരദാനം
മാസത്തിൻ വ്യാകുലതകൾ വലിച്ചെറിഞ്ഞ്
പേറുന്നു പുതുജന്മം നനയുന്ന മിഴിയോടെ
അവനിക്കു തൻ ശരീരത്തിന്റെ ദാനം
സരളമാം ഹൃദയത്തിൻ അമ്മായി നീ
തുണയോടെ മക്കളെപ്പോറ്റുന്ന പോലെ
ജഗത്തിൻ മക്കൾക്ക് നന്മയേകാൻ
സ്ത്രീയേ നീ ശക്തയാകൂ
.....................................................................
വാക്കുകളുടെ തീഷ്ണതയാൽ നിന്റെ
ജനനിക്ക് നല്കുന്ന മുറിവിലും
പ്രവൃത്തിയുടെ ഫലമായ് നിന്റെ
പതിക്കു നല്കുന്ന മുറിവിലും
അമ്മയുടശ്രദ്ധയാൽ കുഞ്ഞിന്റെ മുറിവിലും
പൊടിയുന്ന ചോര അവനിക്കു നല്‍കാതെ
നിന്നിലെക്കിന്നു വഴിതിരിക്കാൻ
സ്ത്രീയേ നീ ശക്തയാകൂ
.............................................................
ഇരുളിൻ വെലിച്ചത്തീലൊറ്റയ്ക്കു പോകാൻ
വിഷമത്താൽ നിന്നെ വലയുന്ന ഭീതികൾ
അമ്മതൻ വാക്കിന്നർത്ഥമറിയാതെ
പീഡനത്തിൻ മുഖം മൂടിയണിഞ്ഞ്
ശരീരത്തിനായ് തുടിക്കുന്നവർക്കെതിരെ
സ്ത്രീയേ നീ ശക്തയാകൂ
...................................
അഗാഡ്ഢ നിദ്രയുടെ മൂഡ്ഢതയിൽ
നിന്നുണർന്ന് വാക്കിന്റെ ശക്തിയാൽ
പേനായ്ക്കളാൽ വലയുന്ന സമൂഹത്തിനെതിരെ
സ്ത്രീയേ നീ ശക്തയാകും നാൾ
ആണത്ത്വത്തിൻ മതിലുകൾ നിന്നിലെ
സ്ത്രീക്ക് എന്നെന്നും തുണയാകും
.............................................
നനയും മിഴിയിൽ നിന്നുറ്റുന്ന നീരിനു
വിലയേറും കാലത്തിൻ ഏകാന്തതയിൽ
ചൊരിയുന്നു ആശ്വാസമേകുന്ന സാന്ത്വനം
ഇവള്‍ക്കായ് ഭൂമിയിലെ മാലാഖമാർ
No comments:
Post a Comment