Monday, August 1, 2016

മായാത്ത ചിത്രങ്ങൾ



ഇന്നലെ രാത്രി ഇന്ന് രാവിലെ നേരത്തെ എഴുന്നേൽക്കണം അമ്മയെയും കൂട്ടി ഡോക്ടറെ കാണാൻ പോകണം എന്ന തീരുമാനത്തോടെയായിരുന്നു കിടന്നത് . രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു സ്വപ്നം എന്റെ മനസ്സിൽ ഉണ്ടായിരുന്നു , അത് മാഞ്ഞു പോകാതെ തന്നെ കിടപ്പുണ്ടായിരുന്നു , അത് ഞാൻ ആദ്യം പറയാം , രാവിലെ തന്നെ കുളിച്ചു വേഗം ഡോക്ടറെ കാണാൻ വേണ്ടി , ടോക്കൺ എടുക്കാൻ അമ്മയെ കൂട്ടാതെ ഞാൻ ആദ്യം പോയി, പ്രതീക്ഷിച്ചതുപോലെ നല്ല തിരക്കായിരുന്നു , ടോക്കൺ എടുക്കാനുള്ള ക്യു വലുതാണ് , എന്നിരുന്നാലും ഞാൻ ആ ക്യു ന്റെ  പിന്നിൽ കയറി നിന്നു . ഈ അസുഖം വന്നാൽ വല്യ കഷ്ടപാടാന്നേ , അമ്മ കുറച്ചു ദിവസായി കഷ്ടപ്പെടുന്നു , ഗ്യാസ് ട്രെബിൾ അന്നെന്നാണ് തോന്നുന്നേ , അഹ് , അങ്ങനെ ഞാൻ ക്യുൽ നിന്ന് 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മുന്നിലുള്ള എല്ലാരും പോകാൻ തുടങ്ങി , അന്വേഷിച്ചപ്പോൾ 9 മണിവരെയെ ഡോക്ടർ നോക്കുള്ളു , ടോക്കൺ തീർന്നു എന്നും പറഞ്ഞു ഒരാൾ , ഇന്നിപ്പൊ കാണിക്കാൻ പറ്റിയില്ലേൽ നാളെയാവണം കാണിക്കാൻ  ,അമ്മയുടെ അവസ്ഥ , പിന്നെ  ഇന്ന് ലീവ് എടുത്തു ഇരിക്കുന്നതുകൊണ്ടും , നാളെയെങ്കിലും ഓഫീസിൽ കയറിയില്ലേൽ മോശമാണ് എന്നുള്ളതുകൊണ്ടും , രണ്ടും കല്പിച്ചു ഞാൻ ടോക്കൺ എടുക്കുന്ന ആളുടെ അടുത്ത് ചെന്ന് ഒരു മയത്തിൽ പറഞ്ഞു ഒരു ടോക്കൺ കിട്ടി , അന്നത്തെ രാവിലെ കൊടുത്ത അവസാന ടോക്കൺ 21 .
അപ്പോഴേക്കും രാവിലെ 6 30 ആയി 'അമ്മ  വിളിച്ചെഴുന്നേൽപിച്ചു , തിരക്ക് വരുന്നതിനു മുന്നേ ടോക്കൺ എടുക്കാൻ ഞാൻ നേരത്തെ പോയി , അവിടെ എത്തുമ്പോൾ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു , പക്ഷെ ഞാൻ സ്വപ്നത്തിൽ കണ്ട അത്രേം ആളുകളില്ല , പിന്നെ ടോക്കൺ എടുക്കാൻ ഞാൻ മനസ്സിൽ കണ്ട സ്ഥലത്തൊനും ആയിരുന്നില്ല ടോക്കൺ എടുക്കേണ്ടത് , അങ്ങനെ ഞാൻ ടോക്കൺ എടുക്കുന്ന സ്ഥലത് പോയി , ക്യു നിന്ന എനിക്ക് പിന്നിലും ആളുകൾ വന്ന് നിൽക്കുന്നുണ്ട് ,അങ്ങനെ  ടോക്കൺ വാങ്ങിച്ചു തിരികെ നടക്കുമ്പോൾ ടോക്കൺ നമ്പർ എഴുതിയ കട്ടിയുള്ള ആ കടലാസ് തിരിച്ചു നോക്കി ,ടോക്കൺ നമ്പർ  21 . എന്തോ എനിക്കപ്പോ തോന്നിയ വികാരം പറയാൻ പറ്റണില്ല , സ്വപ്നത്തിൽ എനിക്ക് കിട്ടിയ  അതേ ടോക്കൺ നമ്പർ .

ഇത് ആദ്യ സംഭവം അല്ലാത്തതുകൊണ്ട് തന്നെ  ,പിന്നീട് അതിനെ കുറിച്ച് ആലോചിച്ചപ്പോൾ ഒരുപോലെ excitementtum പേടിയും തോന്നി .