Sunday, October 26, 2014

ഹൃദയത്തുടിപ്പുക  ബുദ്ധിയോടു ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ " എന്തുകൊണ്ട്  ഭാവിയും വര്ത്തമാനവും  ഇങ്ങനെ!!!!!...."?
*************************************************************************************


ഇന്നലയുടെ  ശീലങ്ങളാണ് നാളയുടെ നേട്ടവും കോട്ടവും,ഇന്നലെയുടെ ശീലമാണ് നാളത്തെ പ്രതീക്ഷക.ഇന്നലകളെ  സൃഷ്ടിക്കേണ്ടത്‌  ഇന്നാണ്. അതിനായ് ഇന്നത്തെ ശീലങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതാണ്....

 in simple....., yesterdays HABIT is tomorrows FUTURE .....so be change today to make the FUTURE as per yesterdays HABIT

Thursday, October 2, 2014

നിലത്തു വീണു കിടക്കുന്ന ഒരു ചെറിയ കഷ്ണം പേപ്പര്‍ പോലും കണ്ടാല്‍ എടുത്തു വായിച്ചു പോകുന്ന നമ്മളിലെ വായനക്കാരനെ തിരിച്ചറിയുന്ന ദിവസം.മറ്റുള്ള ദിവസങ്ങളിലും ഒരു പക്ഷെ നമ്മള്‍ ഇങ്ങനെതന്നെ ആയിരുന്നിരിക്കാം എങ്കിലും അത് തിരിച്ചറിയാനായി ഈശ്വരന്‍ നല്‍കുന്ന നിമിഷങ്ങള്‍... ഇനിയെങ്കിലും വായന നമുക്ക് ശീലമാക്കാം...വായിക്കാം വളരാം ....എല്ലാവര്ക്കും വിജയദശമി ആശംസകള്‍
( NOTE : ഇത് നിങ്ങള്‍ വായിച്ചതിനു ഞാനുത്തരവാദി അല്ലേ.....  )

Friday, September 5, 2014

കോളേജിലെ ഒരു നാൾ #Happy #Teachers #day










എഴുതുമ്പോൾ പ്രണയത്തെ കുറിച്ച് മാത്രമേ ഞാൻ എഴുതാറുള്ളൂ. എന്നാൽ അതുമാത്രമല്ല ജിവിതം എന്ന് പഠിപിച്ച ഒരുപിടി നല്ല ഓർമകളും എനികുണ്ട് . ആ ദിവസങ്ങളിൽ പലരും എന്റെ കഴിവിനെ സംശയിച്ചു , എക്സാം എഴുതികണോ എന്ന് വരെയായി .  അന്ന് 2 മാസം  കോളേജിൽ ഞാൻ പോയേ ഇല്ലെന്നു തന്നെ പറയേണ്ടിവരും . മാസത്തിൽ  രണ്ട് ദിവസം പോയിക്കാണും . എനിക്ക് വേണ്ടി എന്റെ കുട്ടുകാർ assignments   എഴുതി തന്നു ..  അങ്ങനെ ഒരുദിവസം എന്നെ  സ്റ്റാഫ്‌ റൂമിലേക്ക് വിളിപിച്ചു . അന്ന് ആകെ മനസ് മടുത്തൊരു അവസ്ഥയിലായിരുന്നു , എന്നിരുന്നാലും ഞാൻ സ്റ്റാഫ്‌ റൂമിലെത്തി , attandance shortage ... ശിവ എങ്ങനെ ഞങ്ങൾ നിന്നെ എക്സാം എഴുതിക്കും എന്ന് ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി , തീർന്നില്ല അടുത്ത question - എഴുതാൻ അനുവതിച്ചാലും നീ പാസാകും എന്ന് ഉറപ്പുണ്ടോ  ?? ഞാൻ അകെ  തളർന്നുപോയി ,കാരണം അതുവരെ അങ്ങനൊരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല . ഞാൻ എന്ത് മറുപടി പറയുമെന്ന് ആലോചിച്ച് പകച്ചു നിന്നപ്പോൾ രാഖി മാം പറഞ്ഞു അവരോട്  " എനിക്ക് ഉറപ്പുണ്ട് ശിവപ്രസാദ് പാസാകും . എക്സാം എഴുതിക്കണം  " . രാഖി മാമിന്റെ വാക്കുകൾ എനിക്ക് പ്രചോതനം നല്കി . മാമിന്  എന്നിലുണ്ടായിരുന്ന വിശ്വാസമായിരുന്നു ആ വാക്കുകളിലുടെ പുറത്ത് വന്നത് .  പറ്റുന്ന രീതിയിലൊക്കെ ഞാൻ പഠിച്ചു ..ജയിക്കാനും എന്നിലുള്ള വിശ്വാസം നിലനിർത്താനും . റിസൾട്ട്‌ വന്നു .... മോശമില്ലാത്ത ഒരു മാർക്ക്‌ വാങ്ങാൻ എനിക്ക് കഴിഞ്ഞു ... അതുവരെ എന്റെ carrierile ഏറ്റവും വലിയ മാർക്കും അതാണെന് ഞാൻ ഓർക്കുന്നു .  

 പണ്ടാരാണ്ടോ പറഞ്ഞ പോലെ " നല്ല പേരെടുകാൻ എളുപ്പമ പക്ഷെ അത് നിലനിര്തനാണ് കഷ്ടപാട്  "

Friday, July 4, 2014

കുട്ടികാലത്തെ ഓർമ്മകൾ ....

        ഞാൻ പലപ്പോഴും ചിന്തിച്ചിടുണ്ട് പ്രണയം ഞാൻ എങ്ങനെ അറിഞ്ഞു . ആ  ഫീലിംഗ് പ്രണയമാണെന്ന് ഞാൻ എങ്ങനെ മനസിലാക്കി എന്നൊക്കെ . പലപ്പോഴും ആ ഒരു ചോദ്യത്തിന് പിന്നാലെ ഞാൻ സഞ്ചരിച്ചിട്ടുണ്ട് .



കുട്ടികാലം അടിച്ചു പൊളിക്കുന്ന നേരം ..... 





ആവശ്യത്തിനും അനാവശ്യത്തിനും കുറേ കുട്ടുകാരുണ്ടായിരുന്നു എനിക്ക് . ഒരു കുഞ്ഞു ഓടിട്ട വിടായിരുന്നു എന്റെത് .  എനിക്ക് ഗുസ്തി പിടിക്കാൻ സ്വന്തമായി 2 ചേച്ചിമാരുണ്ട് , അതുകൊണ്ട് തന്നെ മുടിപിടിച്ചു വലിക്കാനും തല്ലു പിടിക്കാനും വേറെ ആളുടെ ആവശ്യം വേണ്ടിവന്നില്ല . ദിവസങ്ങൾ കടന്ന് പോയി . . എന്റെ കുരുതകേടിനു അതികവും വഴക്ക് വാങ്ങുന്നത് എന്റെ സ്വന്തം ചേച്ചിമാർ .. :)  അച്ഛനും അമ്മേം ചേച്ചിമാരും കുടാതെ ഒരാൾ കൂടെ ഉണ്ടായിരുന്നു .. കുടുംബ ക്ഷേത്രത്തിൽ സഹായിക്കാൻ കുറച്ച്കാലമായി ഞങ്ങളുടെ കുടെയുള്ള കൃഷ്ണേട്ടൻ .. ആ പ്രായത്തിൽ ഈ " ക്രി " അതികം വായിൽ വഴങ്ങാത്തത് കൊണ്ട് ഞാൻ കൃഷ്ണേട്ടന്റെ പേര് മാറ്റി കിട്ടേട്ടൻ എന്നാക്കി . വീണ്ടും ദിവസങ്ങൾ കടന്ന്‌ പോയി .



കുട്ടത്തിൽ മുത്ത ചേച്ചി ഡിഗ്രിക്ക് പഠിക്കുന്ന കാലം .. ആദ്യമൊക്കെ എന്നെ  സ്കൂളിൽ കൊണ്ടുവിടുന്നത് ഈ ചേച്ചി ആയിരുന്നു . ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്ത് പടിപ്പികണം എന്ന മുത്ത ചേച്ചിടെ ആഗ്രഹം പാടെ തട്ടി തകർതവനാ ഞാൻ . nursery ഇൽ ചേർത്ത 3 അം നാൾ അവർ abcd പഠിപ്പിക്കാൻ തുടങ്ങി . എനികാണേൽ force ചെയിത് പടിപ്പികുനത്തെ ഇഷ്ടമല്ല . സഹികെട്ട് ഒരുദിവസം ഞാൻ ബെഞ്ചിൽ തല കുനിച്ച് കിടന്നു .

ടീച്ചർ : ശിവപ്രസാദ് ,.. ശിവ .... സ്റ്റാന്റ് അപ്പ്‌ ...

എനികാണേൽ ദേഷ്യം വന്നു നിക്കുവ , ചേച്ചി സ്കൂളിൽ വിട്ടിടു പോവേം ചെയിതു .. ഇവിടെ ഇരിക്കുനതും പോരാഞ്ഞിട്ട് ചീത്ത എല്ലാം കേൾക്കേം വേണം എന്നാ സ്തിധിയായി

ടീച്ചർ : .. ശിവ .... പ്ലീസ്  സ്റ്റാന്റ് അപ്പ്‌ ...
സഹികെട്ടു ..എഴുന്നെകണം എന്ന അവസ്ഥയായി ...സഹികനവാതെ എന്റെ വികാരം പുറത്തു വന്നു .

ഞാൻ : പോടീ കുരങ്ങച്ചി ........

സംഭവം കൈ വിട്ടു  പോയി .... നേരെ  അമ്മയെ  വിളിപിച്ചു ..

അടുത്ത ദിവസം മുതൽ ഞാൻ സന്തോഷത്തോടെ സ്കൂളിൽ പോവാൻ തുടങ്ങി .. ഒരു  ചെറിയ change ഉണ്ടായിരുന്നു പോയ സ്കൂൾ edan english  medium സ്കൂൾ  ആയിരുന്നില്ല .. തിരുവങ്ങാട് സ്കൂൾ .. ഉച്ചവരെ കുറച്ച് പഠിത്തവും കളിയും ഉച്ചക്ക് ശേഷം കിടന്നുറക്കം ..ആഹാ .... എന്ത് രസായിരുന്നു ആ  നാളുകൾ .



പറഞ്ഞ് പറഞ്ഞ് എവിടോ എത്തി ... അഹ് ചേച്ചി കോളേജിൽ പോവാൻ തുടങ്ങി .. കുട്ടുകാരുടെ കൂടെ ഞാൻ സ്കൂളിൽ പോവാനും തുടങ്ങി.

ഞാൻ ഒരുദിവസം സ്കൂളിൽ പോയിട്ട് വരുമ്പോ ചേച്ചി ഓടി വീടിലേക്കുള്ള വഴിയിലുടെ ഓടുന്നു . നോകിയപ്പോ കിട്ടേട്ടൻ വഴിയിലുടെ നടന്നു  വരുന്നു .  കിട്ടേട്ടനെ കണ്ടപാടെ ചേച്ചി ഓട്ടം നിർത്തി . അവർ തമ്മിൽ എന്തോ സംസാരിക്കുന്നു .. അച്ഛൻ വന്നപ്പോൾ ചേച്ചി വീട്ടിലെകും പോയി . ഇത് പലനാളായി തുടർന്നു  . ഒരു  ദിവസം സംസരികുന്നത് എന്താനെനറിയാൻ ഞാൻ പോയി .. എന്നെ  കണ്ടതും അവളോടി വീടിലേക്ക്‌ പോയി ..



ഞാൻ : അമ്മേ ... ഈ ചേച്ചി ,,എന്നെ കണ്ടപ്പോ ഓടി ഇങ്ങോട്ട് വന്നു ...
അമ്മ  : അതെന്താ .. രമേ ..നിനക്ക് അവനേം കൂട്ടി വന്ന പോരായിരുന്നോ ....
രമ :എന്നിട്ട് വേണം അപോഴും എന്നോട് തല്ലു പിടിക്കാൻ ,, എനിക്ക് മുത്രോഴിക്കാൻ  വിട്ടിട്ട് ഓടിവനതാ ...
ഞാൻ : അതെന്താ .. എല്ലാ ദിവസവും  വിട്ടുന്നെ ... കിട്ടേട്ടനെ  കാണുമ്പോ നിക്കും ...യേ .....
രമ : എടാ  നിന്നെ  ഞാൻ ...

എന്റെ  പിറകേ  ഓടി ...ഞാൻ വിട്ടുകൊടുത്തെ ഇല്ല . :)

പിന്നിട്  ഒരു ദിവസം

ഞാൻ : അമ്മെ എന്റെ ക്ലാസ്സിലെ നസീറ പറയ ഗീത ടീച്ചറും പ്രകാശൻ മാഷും പ്രേമതിലാന്നു ....
അമ്മ  : വേണ്ടാത്ത ഓരോന്ന് പറഞ്ഞു പഠിക്കേണ്ട .. നല്ല അടിവച്ചു തരും ...
ഞാൻ : അവള് പറഞ്ഞതല്ലേ ഞാൻ പറഞ്ഞേ ..ംമ്മ് ...അമ്മെ അമ്മക്ക് അച്ഛനോട് പ്രേമാണോ ...?
അമ്മ  : പ്രേമോ ...  (പിറു പിറുക്കുന്നു ) എങ്ങനെ നിങ്ങളെയൊക്കെ നല്ല നിലയിലെതിക്കുമ്നു ആലോചെകുംബോള ...

ഞാൻ  : അപ്പോപിന്നെ ആരൊക്കെ തമ്മിലാ പ്രേമമുണ്ടാകുവ .... രമേച്ചിം കിട്ടേട്ടനും പ്രേമത്തിലാണോ  ??
അമ്മ : വേണ്ടാത്തത്  ഓരോന്ന് പറഞ്ഞ നല്ല  തല്ലു വച്ച് തരും

അമ്മക്ക് അന്നെനോട് ദേഷ്യം വന്നെങ്കിലും പിന്നീട് കാലം മരിമാറഞ്ഞു .. ഒരു ദിവസം

കിട്ടേട്ടൻ : എനിക്ക് രമയെ ഇഷ്ടമാണ് .. വേളി കഴിച്ചു തരാൻ പറ്റുമോ ..
അമ്മ  : (അമ്മ  ആദ്യം വിഷമിച്ചു ) ജാതകം നോക്കിട്ട് കൊള്ളാമെങ്കിൽ നടത്തും .. അല്ലെങ്കിൽ പിന്നെ  നീ ഇവിടെ നില്കരുത് .

അന്ന്  എനിക്ക്  മനസിലായി   കിട്ടേട്ടനു ചേച്ചിയോട് ഉണ്ടായിരുന്നത് പ്രേമം ആണെന്ന് ..

ഒളിച്ചു സംസാരിച്ച നാളുകള്ക്ക് വിടപറഞ്ഞ് .. ആരും കാണാതെയുള്ള മിഴികൾ തമ്മിലുള്ള സംസാരം അവസാനിപിച്ച് .


 ആഗ്രഹം പോലെതന്നെ എന്റെ രമേച്ചിയും  കിട്ടേട്ടനും ഒന്നിച്ചു .

പിന്നീട് 10 അം ക്ലാസ്സ്‌ ആയപ്പോൾ  ഞാൻ ആലോചിച്ചു പ്രണയിച്ചപ്പോൾ അവരെന്തൊക്കെയാ ചെയിതതെന്ന്  ..  പ്രണയത്തിന്റെ സൂചനകൾ എന്തൊക്കെയെന്ന് ... 


അതിനൊരു കാരണവും  ഉണ്ട് .. :)

-----------------------------------ശുഭം--------------------------------------



Monday, June 30, 2014

Always look your life through positive… because even the symbol of positive have 5 ways of looking (Top angle,left side ,right side,bottom,and through centre) never look through negative because it have only 3 option in landscape.Negative cant kill positive but positive can kill negative.Be brave and look forward 

Thursday, June 19, 2014

കലാലയം
........................................................
ർമകൾ എന്നും ഹൃദയത്തി സ്വർഗത്തിൽ
പൂക്കള വിരിഞ്ഞ വസന്തകാലം
വസന്തകാലം നമുക്ക് തന്നത്
സ്നേഹത്തിന്റെ കലാലയ ജീവിതം
..................
സൗഹൃദ കൂട്ടി ഹൃദയം കോർത്ത്
കടന്നുപോയ നിമിഷങ്ങളി
കലാലയ ചുവരും ജാലകങ്ങളും
സൗഹൃദ സ്നേഹത്തി സാക്ഷിയായി
..................
പ്രണയം മനസ്സി തളിരിട്ട നേരം
പങ്കിടാനവളെന്റെ അരികിലെത്തി
അവളുടെ ഹൃദയത്തുടിപ്പിന്റെ ശ്വാസം
മിഴികളി എനിക്ക് പറഞ്ഞു തന്നു
..................
അറിവ് കൊയ്യാ അറിവിന്റെ കീഴി
ക്ലാസ് മുറിയി ഇരുന്ന നേരം
കുസൃതിത്തരങ്ങ ഗുരുവിനെ തോല്പ്പിക്കാ
ജീവിത നിമിഷങ്ങളായ നേരം
വാത്സല്യത്തണ ഹൃദയത്തിനു ൽകി
ഗുരുവെന്നെ നല്ല മനുഷ്യനാക്കി
..................
പിരിയുന്ന നേരം ഒരിത സ്നേഹം
ഉതിർന്നു വീണാ  കലാലയ ഹൃദയത്തി
തിരിച്ചുകിട്ടാത്ത ഒരുപിടി നാളുക
ർമകളായെന്നും   ബാക്കിയായി
..................
ർമകൾ എന്നും ഹൃദയത്തി സ്വർഗത്തിൽ
പൂക്കള വിരിഞ്ഞ വസന്തകാലം
വസന്തകാലം നമുക്ക് തന്നത്
സ്നേഹത്തിന്റെ കലാലയ ജീവിതം
....................................................................................................................
******ശുഭം******

Sunday, June 1, 2014

ജീവിതത്തെ മാറി ചിന്തിക്കുക

ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍  കണ്ണില്‍ കരടു പോകുന്ന പോലെയാണ്  കണ്ണില്‍ ഒരു കരടു പോയാല്‍  നാമതു എടുത്തു കളഞ്ഞില്ലെങ്കില്‍ അത് അതിന്റെ ഇഷ്ടത്തിന് അവിടെ തന്നെ നില്‍ക്കും.കണ്ണിലെത്തും മുന്പ് അതിനെ തടയാന്‍ കണ്പോളകള്‍ നമുക്കുണ്ട് എന്നാല്‍ അവ ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിക്കാതെ കരടിനെ എടുത്തു കളയാന്‍ വിഷമിക്കുന്നവരാണ് നമ്മില്‍ പലരും.ജീവിതത്തെ മാറി ചിന്തിക്കുക.

Tuesday, May 27, 2014

നീ ....കൂടെ ഉണ്ടായിരുന്നെങ്കിൽ ......

        മൂവാറ്റുപുഴ ... കള്ള്  ഇഷ്ടപ്പെടുനവരുടെ  ഭാഷയിൽ പറഞ്ഞാൽ അകത്തും പുറത്തും വെള്ളത്തിൽ കുതിർന്ന് ആസ്വദിക്കാൻ പറ്റിയ സ്ഥലം . എന്നാൽ ഞാൻ കണ്ട മൂവാറ്റുപുഴയുടെ ഭംഗി ഇതിലൊന്നും ആയിരുന്നില്ല . ചീവീടിന്റെ ശബ്ദവും , ഇളം കാറ്റും , കുരുവി കുഞ്ഞുങ്ങളുടെ ശബ്ദവും നിറഞ്ഞതാണ്‌ ഞാൻ കണ്ട മൂവാറ്റുപുഴ . ഇതുമാത്രമല്ല കേട്ടോ അവിടുള്ളത് .എന്നാൽ എനിക്ക് ഇതൊക്കെയാണ് ഇഷ്ടമായത് .

                

 കുട്ടുകാരന്റെ അനിയത്തിടെ കല്യാണത്തിന് ആണ് മൂവാറ്റുപുഴയിൽ എത്തിയത് . സ്നേഹികനറിയാവുന്ന കുറേ പേരെ ഞാൻ അവിടെ കണ്ടു .
കൈയിൽ മൈലാഞ്ചി ഇടുന്ന ചടങ്ങ് നടനോണ്ടിരികുകയായിരുന്നു അവിടെ .

                

അറിയാമല്ലോ എല്ലാ കല്യാണ പന്തലിലും ഒരാൾ ഉണ്ടാകും, എല്ലാവരുടെയും ശ്രദ്ധ കൈകലാക്കികൊണ്ട്  ഒന്നും അറിയാത്ത പോലെ നടന്ന് എല്ലാം ആസ്വദിക്കുന്ന ഒരാൾ .അവിടെയും ഉണ്ടായിരുന്നു അങ്ങനൊരാൾ . ഇങ്ങനെ എല്ലാവരും ഒത്തുകുടുന്ന ഒരു വേളയിലായിരുന്നു എനിക്ക് എന്റെ ദെവുവിനെ കിട്ടിയതും .

അവന്റെ  വീടിനടുത്ത് കുടെയാണ് മൂവാറ്റു പുഴ ഒഴുകുന്നത് . ആ പുഴയിലേക്ക് പോകുന്ന വഴി അതി മനോഹരമാണ് . തണുപ്പ് കുപ്പായം അണിഞ്ഞു നിന്ന പ്രഭാതം , നനഞ്ഞു നിന്നിരുന്ന മതിലുകൾ , അതിൽ പുഞ്ചിരി തൂകി മഞ്ഞു തുള്ളികളിൽ  കുതിർന്നു നിന്ന പുല്ലുകൾ ,

                                     

സുര്യന്റെ വെളിച്ചം ചില്ലകൾക്കിടയിളുടെ താഴെക്ക് പതികുന്നുണ്ടായിരുന്നു . കാലത്ത് നല്ല തണുപ്പായിരുന്നു . ദേവുവുമായി  സംസാരിച്ചിട്ട് കുറച്ച് ദിവസമായി , അതുകൊണ്ടാണോ എന്നെനികരിയില്ല ആ ഇടവഴിയിലുടെ നടന്നപോൾ അവളായിരുന്നു മനസ് നിറയെ .

                   



പുഞ്ചിരി തന്ജും ചുണ്ടിലോരോമൽ ....
കൊഞ്ചൽ കുളിരേ ....
കനവിലോരോമൽ ..കുളിരേ ....

ഇന്നലെയോളം .. കേട്ടില്ല  ഞാനീ ...
പുന്തേൻ .... ചെന്ദ് .....

ഇവൾ...   എനിക്കെന്റെ പ്രിയങ്കരി ....ഒഹ്...
നെഞ്ചിൽ.... ഞാൻ ചേർക്കും.. പ്രിയങ്കരി ....

                        

പ്രകൃതിയോട് ചേർന്ന് നില്കുന്ന ഈ സ്ഥലത്തേക്ക് എനിയും ഞാൻ വരും, അന്ന് ആ വഴിത്താരയിലുടെ അവളുടെ കൈയും പിടിച്ച് ഞാൻ നടക്കും . 

Tuesday, May 20, 2014

സ്ത്രീയേ നീ ശക്തയാകൂ

മാതൃഭൂമി supplyment പേപ്പറിലെ ( November 3 2013 ) വാത്ത ശരിക്കും വിഷമം തോന്നി... വരിക അരുണ്ഷാബാഗിനും സ്ത്രീകക്കും  സമപ്പിക്കുന്നു
സ്ത്രീയേ നീ ശക്തയാകൂ
***********************************
കണ്ണുനീ പൊഴിക്കും നിന്നിലെ ഹൃദയത്തെ
മകളായ് പിറന്ന നിന്നിലെ ബാല്യത്തെ
സ്നേഹം തുളുമ്പുന്ന നിന്നിലെ ഭാര്യയെ
വാത്സല്യമേകും നിന്നിലെ അമ്മയെ
ഇജ്ജന്മം കളങ്കമില്ലാതെയാക്കുവാൻ
സ്ത്രീയേ നീ ശക്തയാകൂ
........................................................
സുഹൃതമീജന്മം ദൈവത്തി വരദാനം
മാസത്തി വ്യാകുലതക വലിച്ചെറിഞ്ഞ്
പേറുന്നു പുതുജന്മം നനയുന്ന മിഴിയോടെ
അവനിക്കു ശരീരത്തിന്റെ ദാനം
സരളമാം ഹൃദയത്തി അമ്മായി നീ
തുണയോടെ മക്കളെപ്പോറ്റുന്ന പോലെ
ജഗത്തി മക്കൾക്ക്നന്മയേകാ
സ്ത്രീയേ നീ ശക്തയാകൂ
.....................................................................
വാക്കുകളുടെ തീഷ്ണതയാ   നിന്റെ
ജനനിക്ക് നല്കുന്ന മുറിവിലും
പ്രവൃത്തിയുടെ ഫലമായ് നിന്റെ
പതിക്കു നല്കുന്ന മുറിവിലും
അമ്മയുടശ്രദ്ധയാ കുഞ്ഞിന്റെ മുറിവിലും
പൊടിയുന്ന ചോര അവനിക്കു നല്കാതെ
നിന്നിലെക്കിന്നു വഴിതിരിക്കാ
സ്ത്രീയേ നീ ശക്തയാകൂ
.............................................................
ഇരുളി വെലിച്ചത്തീലൊറ്റയ്ക്കു പോകാ
വിഷമത്താ നിന്നെ വലയുന്ന ഭീതിക
അമ്മത വാക്കിന്നർത്ഥമറിയാതെ
പീഡനത്തി മുഖം മൂടിയണിഞ്ഞ്
ശരീരത്തിനായ് തുടിക്കുന്നവക്കെതിരെ
സ്ത്രീയേ നീ ശക്തയാകൂ
...................................
അഗാഡ്ഢ നിദ്രയുടെ മൂഡ്ഢതയി
നിന്നുണർന്ന് വാക്കിന്റെ  ശക്തിയാ
പേനായ്ക്കളാ വലയുന്ന സമൂഹത്തിനെതിരെ
സ്ത്രീയേ നീ ശക്തയാകും നാ
ആണത്ത്വത്തി മതിലുക നിന്നിലെ
സ്ത്രീക്ക് എന്നെന്നും തുണയാകും
.............................................
നനയും മിഴിയി നിന്നുറ്റുന്ന നീരിനു
വിലയേറും കാലത്തി ഏകാന്തതയി
ചൊരിയുന്നു ആശ്വാസമേകുന്ന സാന്ത്വനം
ഇവള്ക്കായ്ഭൂമിയിലെ മാലാഖമാ

................................................