കലാലയം
........................................................
ഓർമകൾ എന്നും ഹൃദയത്തിൻ സ്വർഗത്തിൽ
പൂക്കള വിരിഞ്ഞ വസന്തകാലം
വസന്തകാലം നമുക്ക് തന്നത്
സ്നേഹത്തിന്റെ കലാലയ ജീവിതം
..................
സൗഹൃദ കൂട്ടിൽ ഹൃദയം കോർത്ത്
കടന്നുപോയ നിമിഷങ്ങളിൽ
കലാലയ ചുവരും ജാലകങ്ങളും
സൗഹൃദ സ്നേഹത്തിൻ സാക്ഷിയായി
..................
പ്രണയം മനസ്സിൽ തളിരിട്ട നേരം
പങ്കിടാനവളെന്റെ അരികിലെത്തി
അവളുടെ ഹൃദയത്തുടിപ്പിന്റെ ശ്വാസം
മിഴികളിൽ എനിക്ക് പറഞ്ഞു തന്നു
..................
അറിവ് കൊയ്യാൻ അറിവിന്റെ കീഴിൽ
ക്ലാസ് മുറിയിൽ ഇരുന്ന നേരം
കുസൃതിത്തരങ്ങൾ ഗുരുവിനെ തോല്‍പ്പിക്കാൻ
ജീവിത നിമിഷങ്ങളായ നേരം
വാത്സല്യത്തണൽ ഹൃദയത്തിനു നൽകി
ഗുരുവെന്നെ നല്ല മനുഷ്യനാക്കി
..................
പിരിയുന്ന നേരം ഒരിതൾ സ്നേഹം
ഉതിർന്നു വീണാ കലാലയ ഹൃദയത്തിൽ
തിരിച്ചുകിട്ടാത്ത ഒരുപിടി നാളുകൾ
ഓർമകളായെന്നും ബാക്കിയായി
..................
ഓർമകൾ എന്നും ഹൃദയത്തിൻ സ്വർഗത്തിൽ
പൂക്കള വിരിഞ്ഞ വസന്തകാലം
വസന്തകാലം നമുക്ക് തന്നത്
സ്നേഹത്തിന്റെ കലാലയ ജീവിതം
....................................................................................................................
******ശുഭം******
No comments:
Post a Comment