Friday, July 4, 2014

കുട്ടികാലത്തെ ഓർമ്മകൾ ....

        ഞാൻ പലപ്പോഴും ചിന്തിച്ചിടുണ്ട് പ്രണയം ഞാൻ എങ്ങനെ അറിഞ്ഞു . ആ  ഫീലിംഗ് പ്രണയമാണെന്ന് ഞാൻ എങ്ങനെ മനസിലാക്കി എന്നൊക്കെ . പലപ്പോഴും ആ ഒരു ചോദ്യത്തിന് പിന്നാലെ ഞാൻ സഞ്ചരിച്ചിട്ടുണ്ട് .



കുട്ടികാലം അടിച്ചു പൊളിക്കുന്ന നേരം ..... 





ആവശ്യത്തിനും അനാവശ്യത്തിനും കുറേ കുട്ടുകാരുണ്ടായിരുന്നു എനിക്ക് . ഒരു കുഞ്ഞു ഓടിട്ട വിടായിരുന്നു എന്റെത് .  എനിക്ക് ഗുസ്തി പിടിക്കാൻ സ്വന്തമായി 2 ചേച്ചിമാരുണ്ട് , അതുകൊണ്ട് തന്നെ മുടിപിടിച്ചു വലിക്കാനും തല്ലു പിടിക്കാനും വേറെ ആളുടെ ആവശ്യം വേണ്ടിവന്നില്ല . ദിവസങ്ങൾ കടന്ന് പോയി . . എന്റെ കുരുതകേടിനു അതികവും വഴക്ക് വാങ്ങുന്നത് എന്റെ സ്വന്തം ചേച്ചിമാർ .. :)  അച്ഛനും അമ്മേം ചേച്ചിമാരും കുടാതെ ഒരാൾ കൂടെ ഉണ്ടായിരുന്നു .. കുടുംബ ക്ഷേത്രത്തിൽ സഹായിക്കാൻ കുറച്ച്കാലമായി ഞങ്ങളുടെ കുടെയുള്ള കൃഷ്ണേട്ടൻ .. ആ പ്രായത്തിൽ ഈ " ക്രി " അതികം വായിൽ വഴങ്ങാത്തത് കൊണ്ട് ഞാൻ കൃഷ്ണേട്ടന്റെ പേര് മാറ്റി കിട്ടേട്ടൻ എന്നാക്കി . വീണ്ടും ദിവസങ്ങൾ കടന്ന്‌ പോയി .



കുട്ടത്തിൽ മുത്ത ചേച്ചി ഡിഗ്രിക്ക് പഠിക്കുന്ന കാലം .. ആദ്യമൊക്കെ എന്നെ  സ്കൂളിൽ കൊണ്ടുവിടുന്നത് ഈ ചേച്ചി ആയിരുന്നു . ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്ത് പടിപ്പികണം എന്ന മുത്ത ചേച്ചിടെ ആഗ്രഹം പാടെ തട്ടി തകർതവനാ ഞാൻ . nursery ഇൽ ചേർത്ത 3 അം നാൾ അവർ abcd പഠിപ്പിക്കാൻ തുടങ്ങി . എനികാണേൽ force ചെയിത് പടിപ്പികുനത്തെ ഇഷ്ടമല്ല . സഹികെട്ട് ഒരുദിവസം ഞാൻ ബെഞ്ചിൽ തല കുനിച്ച് കിടന്നു .

ടീച്ചർ : ശിവപ്രസാദ് ,.. ശിവ .... സ്റ്റാന്റ് അപ്പ്‌ ...

എനികാണേൽ ദേഷ്യം വന്നു നിക്കുവ , ചേച്ചി സ്കൂളിൽ വിട്ടിടു പോവേം ചെയിതു .. ഇവിടെ ഇരിക്കുനതും പോരാഞ്ഞിട്ട് ചീത്ത എല്ലാം കേൾക്കേം വേണം എന്നാ സ്തിധിയായി

ടീച്ചർ : .. ശിവ .... പ്ലീസ്  സ്റ്റാന്റ് അപ്പ്‌ ...
സഹികെട്ടു ..എഴുന്നെകണം എന്ന അവസ്ഥയായി ...സഹികനവാതെ എന്റെ വികാരം പുറത്തു വന്നു .

ഞാൻ : പോടീ കുരങ്ങച്ചി ........

സംഭവം കൈ വിട്ടു  പോയി .... നേരെ  അമ്മയെ  വിളിപിച്ചു ..

അടുത്ത ദിവസം മുതൽ ഞാൻ സന്തോഷത്തോടെ സ്കൂളിൽ പോവാൻ തുടങ്ങി .. ഒരു  ചെറിയ change ഉണ്ടായിരുന്നു പോയ സ്കൂൾ edan english  medium സ്കൂൾ  ആയിരുന്നില്ല .. തിരുവങ്ങാട് സ്കൂൾ .. ഉച്ചവരെ കുറച്ച് പഠിത്തവും കളിയും ഉച്ചക്ക് ശേഷം കിടന്നുറക്കം ..ആഹാ .... എന്ത് രസായിരുന്നു ആ  നാളുകൾ .



പറഞ്ഞ് പറഞ്ഞ് എവിടോ എത്തി ... അഹ് ചേച്ചി കോളേജിൽ പോവാൻ തുടങ്ങി .. കുട്ടുകാരുടെ കൂടെ ഞാൻ സ്കൂളിൽ പോവാനും തുടങ്ങി.

ഞാൻ ഒരുദിവസം സ്കൂളിൽ പോയിട്ട് വരുമ്പോ ചേച്ചി ഓടി വീടിലേക്കുള്ള വഴിയിലുടെ ഓടുന്നു . നോകിയപ്പോ കിട്ടേട്ടൻ വഴിയിലുടെ നടന്നു  വരുന്നു .  കിട്ടേട്ടനെ കണ്ടപാടെ ചേച്ചി ഓട്ടം നിർത്തി . അവർ തമ്മിൽ എന്തോ സംസാരിക്കുന്നു .. അച്ഛൻ വന്നപ്പോൾ ചേച്ചി വീട്ടിലെകും പോയി . ഇത് പലനാളായി തുടർന്നു  . ഒരു  ദിവസം സംസരികുന്നത് എന്താനെനറിയാൻ ഞാൻ പോയി .. എന്നെ  കണ്ടതും അവളോടി വീടിലേക്ക്‌ പോയി ..



ഞാൻ : അമ്മേ ... ഈ ചേച്ചി ,,എന്നെ കണ്ടപ്പോ ഓടി ഇങ്ങോട്ട് വന്നു ...
അമ്മ  : അതെന്താ .. രമേ ..നിനക്ക് അവനേം കൂട്ടി വന്ന പോരായിരുന്നോ ....
രമ :എന്നിട്ട് വേണം അപോഴും എന്നോട് തല്ലു പിടിക്കാൻ ,, എനിക്ക് മുത്രോഴിക്കാൻ  വിട്ടിട്ട് ഓടിവനതാ ...
ഞാൻ : അതെന്താ .. എല്ലാ ദിവസവും  വിട്ടുന്നെ ... കിട്ടേട്ടനെ  കാണുമ്പോ നിക്കും ...യേ .....
രമ : എടാ  നിന്നെ  ഞാൻ ...

എന്റെ  പിറകേ  ഓടി ...ഞാൻ വിട്ടുകൊടുത്തെ ഇല്ല . :)

പിന്നിട്  ഒരു ദിവസം

ഞാൻ : അമ്മെ എന്റെ ക്ലാസ്സിലെ നസീറ പറയ ഗീത ടീച്ചറും പ്രകാശൻ മാഷും പ്രേമതിലാന്നു ....
അമ്മ  : വേണ്ടാത്ത ഓരോന്ന് പറഞ്ഞു പഠിക്കേണ്ട .. നല്ല അടിവച്ചു തരും ...
ഞാൻ : അവള് പറഞ്ഞതല്ലേ ഞാൻ പറഞ്ഞേ ..ംമ്മ് ...അമ്മെ അമ്മക്ക് അച്ഛനോട് പ്രേമാണോ ...?
അമ്മ  : പ്രേമോ ...  (പിറു പിറുക്കുന്നു ) എങ്ങനെ നിങ്ങളെയൊക്കെ നല്ല നിലയിലെതിക്കുമ്നു ആലോചെകുംബോള ...

ഞാൻ  : അപ്പോപിന്നെ ആരൊക്കെ തമ്മിലാ പ്രേമമുണ്ടാകുവ .... രമേച്ചിം കിട്ടേട്ടനും പ്രേമത്തിലാണോ  ??
അമ്മ : വേണ്ടാത്തത്  ഓരോന്ന് പറഞ്ഞ നല്ല  തല്ലു വച്ച് തരും

അമ്മക്ക് അന്നെനോട് ദേഷ്യം വന്നെങ്കിലും പിന്നീട് കാലം മരിമാറഞ്ഞു .. ഒരു ദിവസം

കിട്ടേട്ടൻ : എനിക്ക് രമയെ ഇഷ്ടമാണ് .. വേളി കഴിച്ചു തരാൻ പറ്റുമോ ..
അമ്മ  : (അമ്മ  ആദ്യം വിഷമിച്ചു ) ജാതകം നോക്കിട്ട് കൊള്ളാമെങ്കിൽ നടത്തും .. അല്ലെങ്കിൽ പിന്നെ  നീ ഇവിടെ നില്കരുത് .

അന്ന്  എനിക്ക്  മനസിലായി   കിട്ടേട്ടനു ചേച്ചിയോട് ഉണ്ടായിരുന്നത് പ്രേമം ആണെന്ന് ..

ഒളിച്ചു സംസാരിച്ച നാളുകള്ക്ക് വിടപറഞ്ഞ് .. ആരും കാണാതെയുള്ള മിഴികൾ തമ്മിലുള്ള സംസാരം അവസാനിപിച്ച് .


 ആഗ്രഹം പോലെതന്നെ എന്റെ രമേച്ചിയും  കിട്ടേട്ടനും ഒന്നിച്ചു .

പിന്നീട് 10 അം ക്ലാസ്സ്‌ ആയപ്പോൾ  ഞാൻ ആലോചിച്ചു പ്രണയിച്ചപ്പോൾ അവരെന്തൊക്കെയാ ചെയിതതെന്ന്  ..  പ്രണയത്തിന്റെ സൂചനകൾ എന്തൊക്കെയെന്ന് ... 


അതിനൊരു കാരണവും  ഉണ്ട് .. :)

-----------------------------------ശുഭം--------------------------------------