Friday, September 5, 2014

കോളേജിലെ ഒരു നാൾ #Happy #Teachers #day










എഴുതുമ്പോൾ പ്രണയത്തെ കുറിച്ച് മാത്രമേ ഞാൻ എഴുതാറുള്ളൂ. എന്നാൽ അതുമാത്രമല്ല ജിവിതം എന്ന് പഠിപിച്ച ഒരുപിടി നല്ല ഓർമകളും എനികുണ്ട് . ആ ദിവസങ്ങളിൽ പലരും എന്റെ കഴിവിനെ സംശയിച്ചു , എക്സാം എഴുതികണോ എന്ന് വരെയായി .  അന്ന് 2 മാസം  കോളേജിൽ ഞാൻ പോയേ ഇല്ലെന്നു തന്നെ പറയേണ്ടിവരും . മാസത്തിൽ  രണ്ട് ദിവസം പോയിക്കാണും . എനിക്ക് വേണ്ടി എന്റെ കുട്ടുകാർ assignments   എഴുതി തന്നു ..  അങ്ങനെ ഒരുദിവസം എന്നെ  സ്റ്റാഫ്‌ റൂമിലേക്ക് വിളിപിച്ചു . അന്ന് ആകെ മനസ് മടുത്തൊരു അവസ്ഥയിലായിരുന്നു , എന്നിരുന്നാലും ഞാൻ സ്റ്റാഫ്‌ റൂമിലെത്തി , attandance shortage ... ശിവ എങ്ങനെ ഞങ്ങൾ നിന്നെ എക്സാം എഴുതിക്കും എന്ന് ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി , തീർന്നില്ല അടുത്ത question - എഴുതാൻ അനുവതിച്ചാലും നീ പാസാകും എന്ന് ഉറപ്പുണ്ടോ  ?? ഞാൻ അകെ  തളർന്നുപോയി ,കാരണം അതുവരെ അങ്ങനൊരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല . ഞാൻ എന്ത് മറുപടി പറയുമെന്ന് ആലോചിച്ച് പകച്ചു നിന്നപ്പോൾ രാഖി മാം പറഞ്ഞു അവരോട്  " എനിക്ക് ഉറപ്പുണ്ട് ശിവപ്രസാദ് പാസാകും . എക്സാം എഴുതിക്കണം  " . രാഖി മാമിന്റെ വാക്കുകൾ എനിക്ക് പ്രചോതനം നല്കി . മാമിന്  എന്നിലുണ്ടായിരുന്ന വിശ്വാസമായിരുന്നു ആ വാക്കുകളിലുടെ പുറത്ത് വന്നത് .  പറ്റുന്ന രീതിയിലൊക്കെ ഞാൻ പഠിച്ചു ..ജയിക്കാനും എന്നിലുള്ള വിശ്വാസം നിലനിർത്താനും . റിസൾട്ട്‌ വന്നു .... മോശമില്ലാത്ത ഒരു മാർക്ക്‌ വാങ്ങാൻ എനിക്ക് കഴിഞ്ഞു ... അതുവരെ എന്റെ carrierile ഏറ്റവും വലിയ മാർക്കും അതാണെന് ഞാൻ ഓർക്കുന്നു .  

 പണ്ടാരാണ്ടോ പറഞ്ഞ പോലെ " നല്ല പേരെടുകാൻ എളുപ്പമ പക്ഷെ അത് നിലനിര്തനാണ് കഷ്ടപാട്  "